Skip to main content

ജില്ലാ യുവജന പാർലമെന്റ് സംഘടിപ്പിച്ചു

ജില്ലാ നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യുവജന പാർലിമെന്റ് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ യുവജന പാർലിമെന്റ് ഉദ്ഘാടനം ചെയ്തു. സ്വച്ച് ഭാരത് സമ്മർ ഇന്റേൺഷിപ്പിൽ അവാർഡിന് അർഹരായവർക്കും വിവിധ മത്സരവിജയികൾക്കും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉപഹാരങ്ങൾ നൽകി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹുസുർ ശിരസ്താദർ കെ ജി പ്രാൺസിംഗ്, സന്തോഷ്‌ പി ജോർജ്, അമൃത തോമസ്, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ബിൻസി സി, ഒ നന്ദകുമാർ, ശ്രീജിത്ത്‌ കെ ആർ എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളെ അധികരിച്ച് അഡ്വ റെബിൻ വിൻസെന്റ് ഗ്രാലൻ, എസ് സതീഷ്, ലിബിൻ വിൻസെന്റ് എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ യുവജന പാർലിമെന്റ്നോട്‌ അനുബന്ധിച്ചു തൃശൂർ സെന്റ് തോമസ് കോളേജിലും പഴഞ്ഞി എം ഡി കോളേജിലും നടന്ന   സമാന്തര ജില്ലാ യുവജന പാർലമെന്റിൽ വിഷ്ണു കെ, ഐ ബി ഷൈൻ, സെബാസ്റ്റ്യൻ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ യുവജന പാർലമെന്റിൽ ജില്ലയിലെ ആയിരത്തോളം യുവതീയുവാക്കൾ  പങ്കെടുത്തു.

date