Skip to main content

ലോക ജലദിനാഘോഷം; ഭൂജലവകുപ്പിന്റെ ഏകദിന ശില്‍പശാല ഇന്ന് (മാര്‍ച്ച് 22) തളിക്കുളത്ത് 

ലോകജലദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. 22ന് രാവിലെ 11 ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഭൂജലസംരക്ഷണവും പരിപോഷണവും എന്ന വിഷയത്തില്‍ റിട്ട സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് തോമസ് സ്‌കറിയ ക്ലാസ് നയിക്കും. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി റെജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ നിമിഷ അജീഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോഷ് ആനന്ദന്‍ എന്നിവര്‍ പങ്കെടുക്കും. ഹൈഡ്രോജിയോളജിസ്റ്റ് കെ ലീന സ്വാഗതവും ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് ഷൈനി പി പി നന്ദിയും പറയും. രാവിലെ 10.30 മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍ സമയം.

date