Skip to main content

മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട 2022 ; 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം

1007 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്ക പട്ടികയില്‍

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ സ്‌കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തില്‍  സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1007 ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുകയും ചെയ്തു.   എഞ്ചിനീയറിംഗ്, ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 53 കമ്പനികള്‍ സേവന ദാതാക്കളായെത്തിയ മേളയില്‍ ആകെ 1506 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്.

 

എസ് എസ് എല്‍ സി മുതല്‍ ബിരുദ ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും  എന്‍ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരുമാണ്  ഉദ്യോഗാര്‍ഥികളായി തൊഴില്‍ മേളയില്‍ പങ്കെടുത്തത്. കാതോലിക്കേറ്റ്  കോളേജില്‍ നടന്ന തൊഴില്‍ മേള  ആരോഗ്യ കുടുംബക്ഷേമ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍,പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹൂസൈന്‍,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി.മാത്യു ,കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഫിലിപ്പോസ് ഉമ്മന്‍, ജില്ലാ സ്‌കില്‍ കമ്മിറ്റി അംഗങ്ങളായ ജില്ലാ തല ഉദ്യോഗസ്ഥര്‍, കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് സംസ്ഥാന ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date