Skip to main content

വജ്രജൂബിലി ഫെലോഷിപ്പ്: കലാകാരന്മാര്‍ക്കുള്ള പരിശീലനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ്- കലാകാരന്മാര്‍ക്കുള്ള പരിശീലനത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു.  

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നക്കാട്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ ആതിര ജയന്‍, സാറാമ്മ ഷാജന്‍, വി.ജി. ശ്രീവിദ്യ, അജി അലക്‌സ്, ജിജി ചെറിയാന്‍ മാത്യു, ടി.കെ. വാസു, ബിഡിഒ സി.പി. രാജേഷ് കുമാര്‍, വനിതാ ക്ഷേമ ഓഫീസര്‍ ഉഷ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ദേവനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

 

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കലാമണ്ഡലം ഉല്ലാസ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.  ഗുരുവന്ദനത്തിന്റെ ഭാഗമായി കലാകാരന്മാരായ മധുസൂദനന്‍ പിള്ള (വഞ്ചിപ്പാട്ട്), പ്രശാന്ത് ഓമല്ലൂര്‍ (ചിത്രകല), ഷൈനോ (പടയണി)  എന്നിവരെ ആദരിച്ചു. പടയണി കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
 

date