Skip to main content

വിളവെടുപ്പുത്സവം നടത്തി

കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്ഥാപനതല പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടവക പഞ്ചായത്തില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എടവക ചേമ്പിലോട് മദീനത്തുന്നസ്വീഹത്തിലെ എഴുപത്തിയഞ്ച് സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.രാമനുണ്ണി പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, മാനേജര്‍ ജമാലുദ്ദീന്‍ സഅദി , എടവക കൃഷി ഓഫീസര്‍ ജി.വി.രജനി തുടങ്ങിയവര്‍ സംസാരിച്ചു. തക്കാളി, പച്ചമുളക്, ക്യാബേജ്, ബീന്‍സ്, ചീര, വെള്ളരി എന്നീ പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്ത് വരുന്ന സ്ഥാപന അധികാരികളേയും, വിദ്യാര്‍ഥി കളേയും ഭരണസമിതി അഭിനന്ദിച്ചു.
 

date