Skip to main content

തൊഴിൽ നെറ്റ് വർക്ക് ശൃംഖലയുമായി അരിമ്പൂർ  പഞ്ചായത്ത്

തൊഴിൽ ദാരിദ്ര്യവും തൊഴിലാളി ദാരിദ്ര്യവും  മറികടക്കുന്നതിന്  സമഗ്ര പദ്ധതി ആവിഷ്കരിച്ച് അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. ദാരിദ്ര്യലഘൂകരണത്തിനായി തൊഴിൽ  നെറ്റ് വർക്ക്  ശൃംഖല സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് പഞ്ചായത്ത്. 2022-23 വർഷത്തെ പഞ്ചായത്ത് ബജറ്റിൽ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 

തൊഴിൽ ചെയ്യാൻ  തയ്യാറുള്ളവരുടെയും  തൊഴിൽ സേവനം ആവശ്യം ഉള്ളവരുടെയും വിവിധ ജോലികളിൽ വൈദഗ്ധ്യം ഉള്ളവരുടെയും  രജിസ്ട്രേഷൻ പദ്ധതിയുടെ ഭാഗമായി  ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.  തുടർന്ന് തരം തിരിച്ച്  ബന്ധപ്പെട്ട മേഖലയിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കും.  നിശ്ചയിക്കപ്പെട്ട കൂലി വ്യവസ്ഥയിലാണ് തൊഴിൽ സേവനം ലഭ്യമാക്കുന്നത്. വയോജന - ഭിന്നശേഷി - സ്ത്രീ വികസന മേഖലയിലും പദ്ധതി നടപ്പിലാക്കും. കുടുംബശ്രീ - തൊഴിലുറപ്പ് ജനറൽ പ്ലാൻ ഫണ്ടുകളിൽ നിന്നുമാണ് പദ്ധതിക്കുള്ള തുക വകയിരുത്തിയിട്ടുള്ളത്. 

തൊഴിൽ നെറ്റ് വർക്ക് ശൃംഖല നിലവിൽ വരുന്നതോടെ പഞ്ചായത്തിലെ തൊഴിൽ മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് സ്മിത അജയ്കുമാർ പറഞ്ഞു. തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കൂടുതൽ ആളുകൾക്ക് ജീവനോപാധി കണ്ടെത്തുന്നതിനും പദ്ധതിയിലൂടെ സാധിക്കും. തൊഴിൽ ഇല്ലായ്മയും    തൊഴിലാളികളുടെ അപര്യാപ്തതയും പരിഹരിച്ച്  കൂടുതൽ തൊഴിൽ ദിനങ്ങൾ  സൃഷ്ടിക്കാനും പദ്ധതിയിലൂടെ കഴിയും.

date