Skip to main content

മത്സ്യഫെഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാം

മത്സ്യഫെഡ് ദി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന്  മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു.  10 ലക്ഷം രൂപയാണ് പരിരക്ഷ. അപകടമരണമോ അപകടത്തെ തുടർന്ന് പൂർണ്ണ അംഗവൈകല്യമോ സംഭവിയ്ക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി 10,00,000 രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് 389 രൂപ  വാർഷിക പ്രീമിയം അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴി മാർച്ച് 31നകം അംഗങ്ങളാകണം. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നിന്നും, ക്ലസ്റ്റർ ഓഫീസുകളിൽ നിന്നും, പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.ബന്ധപ്പെടേണ്ട നമ്പറുകൾ: ജില്ലാ ഓഫീസ്- 0487 2396106, അഴീക്കോട് ക്ലസ്റ്റർ- 9526041242, പി.വെമ്പല്ലൂർ ക്ലസ്റ്റർ-9526041093, കയ്പമംഗലം ക്ലസ്റ്റർ-9526041248, നാട്ടിക ക്ലസ്റ്റർ- 9526041148, ചാവക്കാട്-9526041148

date