Skip to main content

വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സുബറാവു ആര്‍എസ്ഇടിഐ വണ്ടൂരും ചേര്‍ന്ന് നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം. തയ്യല്‍ പരിശീലനം, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മന്റ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഫാഷന്‍ ഡിസൈനിങ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ഹൗസ് വയറിങ്, മൊബൈല്‍ ഫോണ്‍ സെര്‍വീസിങ്, സിസിടിവി ഇന്‍സ്റ്റലേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്  നെറ്റ് വര്‍ക്കിങ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, കൂണ്‍ കൃഷി, പശു/ആട്/കോഴി /മുയല്‍/കാട വളര്‍ത്തല്‍, കൃഷി പരിശീലനം, വെജിറ്റബിള്‍ നഴ്‌സറി, സംരംഭകത്വ വികസനം എന്നീ കോഴ്‌സുകളിലാണ് പരിശീലനം. 18 -45 ന് ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം. പരിശീലനം, ഭക്ഷണം, താമസം സൗജന്യമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15. താത്പര്യമുള്ള അപേക്ഷകര്‍ https://docs.google.com/forms/d/e/1FAIpQLScsNZptCT0XPf54GRD6JAOibjF3uUwYrhuCqAV4m5grAgEejA/viewform?usp=sf_link എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547252841.
 

date