Skip to main content

ജെ.ജെ.എം വളന്റിയര്‍ നിയമനം

കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ തിരൂര്‍ ഓഫീസില്‍ ജെ.ജെ. എം. വളന്റിയര്‍/ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ സിവില്‍/തത്തുല്യവും കണ്‍സ്ട്രക്ഷന്‍ അല്ലെങ്കില്‍ സിവില്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മാറാക്കര, തിരുന്നാവായ, തലക്കാട് ഗ്രാമപഞ്ചായത്ത്, താനൂര്‍ നഗരസഭ/സമീപ പ്രദേശങ്ങളിലെ സ്ഥിരം താമസക്കാര്‍ക്കും കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. തസ്തികയിലേക്കുള്ള അഭിമുഖം മാര്‍ച്ച് 30ന് വൈകീട്ട് മൂന്നിന് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ തിരൂര്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: aeekwatirur@gmail.com. ഫോണ്‍: 04942 422008.
 

date