Skip to main content

അറിയിപ്പുകള്‍

 

 

 

ഗതാഗത നിയന്ത്രണം 

മേപ്പയ്യൂര്‍- ചെറുവണ്ണൂര്‍- പന്നിമുക്ക്- ആവള റോഡില്‍  നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ആവളയില്‍ നിന്നും മഠത്തില്‍ മുക്ക് വഴി പേരാമ്പ്രയ്ക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങള്‍ മഞ്ചാരിക്കുന്ന് - കാരയില്‍ നട -  ചെറുവണ്ണൂര്‍ റോഡ് വഴി പോകണം.  ബസ്സ്/ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പേരാമ്പ്ര - എടവരാട്- ആവള റോഡ് വഴി പോകണം. 

ഗതാഗത നിയന്ത്രണം 

പേരാമ്പ്ര- താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ വഴി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ചക്കിട്ടപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൈതോത്ത്- പള്ളിയറക്കണ്ടി റോഡ് വഴിയും പേരാമ്പ്ര  ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കന്‍ പേരാമ്പ്രയില്‍നിന്ന് പൈതോത്ത്- കണ്ണിപ്പൊയില്‍ റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ജില്ലാതല ആര്‍സൈറ്റി അഡൈ്വസറി കമ്മറ്റി മീറ്റിങ് 24ന് 

ജില്ലാതല ആര്‍സൈറ്റി അഡൈ്വസറി കമ്മറ്റി മീറ്റിംഗ് മാര്‍ച്ച് 24 വൈകീട്ട് നാല് മണിക്ക് കലക്ടറുടെ ചേമ്പറില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

വയനാട് ജില്ലാതല അദാലത്ത് ഇന്ന് 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഇന്ന് (മാര്‍ച്ച് 23) രാവിലെ 11 മണി മുതല്‍ വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

date