Skip to main content

തെളിനീരൊഴുകും നവകേരളം: കാപ്പൂങ്കര തോട് ശുചീകരിച്ചു

 

 

 

ജലാശയങ്ങള്‍ ശുചീകരിക്കാനായി നവകേരളം കര്‍മ്മ പദ്ധതി-2 മുഖേന നടപ്പിലാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പ്രചാരണ പരിപാടിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിന് കീഴില്‍ വരുന്ന കാപ്പൂങ്കര തോട് ശുചീകരണ പരിപാടി എംഎല്‍എ പി.കെ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി മുഖ്യാതിഥിയായി.പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു.

രാവിലെ 7 മണിക്ക് ആരംഭിച്ച പ്രവൃത്തിയില്‍ 500ല്‍പരം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരും പരിപാടിയുടെ ഭാഗമായി. പഞ്ചായത്ത് മെമ്പര്‍മാരായ പി. കെ സബിന, ടി.കെ.മോഹന്‍ദാസ്,  എം.പി കരീം, എ.സി മജീദ്, സി.കെ സുമിത്ര,കെ.പി ശോഭ, എ.ടി ഗീത, കെ.നിഷ, പി.സി രവീന്ദ്രന്‍, പി.കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

date