Skip to main content

ലഹരി വിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു

 

 

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ ലഹരി വിമുക്ത വേളം എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വടകര എക്‌സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് വിഷയത്തില്‍ ക്ലാസെടുത്തു. പോലീസും എക്‌സൈസും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
 
പഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date