Skip to main content

പൊതു തെളിവെടുപ്പ് ഏപ്രിൽ ഒന്നു മുതൽ

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചിലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷയിലുമുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ ഒന്നു മുതൽ നടക്കും.
ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന് തിരുവനന്തപുരം ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലും 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 13ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളിലും രാവിലെ 11 മുതൽ നടക്കും. പെറ്റീഷനുകളുടെ വിശദാംശങ്ങൾ www.erckerala.org യിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1305/2022

date