Skip to main content

വെയര്‍ഹൗസിങ് കോര്‍പറേഷന്‍ സി.എസ്.ആര്‍ ഫണ്ട് കൈമാറി

സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ്കുമാര്‍ സി.എസ്.ആര്‍ ഫണ്ടിന്റെ ആദ്യഗഡു 5 ലക്ഷംരൂപ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറി. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികിത്സാ സൗകര്യങ്ങളൊരുക്കാനായി ഫണ്ട് വിനിയോഗിക്കും. കേരളത്തിലൊട്ടാകെ അനുവദിച്ചിട്ടുള്ള 1.17 കോടിയില്‍ 10 ലക്ഷംരൂപയാണ് കോഴിക്കോടിന് വകയിരുത്തിയിട്ടുള്ളതെന്ന് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ ബി.ആര്‍. മനീഷ് അറിയിച്ചു. കണ്‍സല്‍ട്ടന്റ് ബി. ഉദയഭാനു, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ കോഴിക്കോട് പ്രതിനിധികളായ അനൂപ്, ദിവ്യ എന്നിവര്‍ പങ്കെടുത്തു.

date