Skip to main content

മാമ്പുഴ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

മാമ്പുഴ തീരം സംരക്ഷിക്കാന്‍ ജൈവപുതപ്പ് സ്ഥാപിക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ജൈവ വൈവിധ്യ ബോര്‍ഡ് സഹായവും സംയോജിപ്പിച്ചാണ് പ്രവൃത്തി നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപയും ജൈവ വൈവിധ്യ ബോര്‍ഡിന്റെ മൂന്ന് ലക്ഷം രൂപയും ഉപയോഗപ്പെടുത്തി 700 മീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം സ്ഥാപിച്ച് രാമച്ചം, മുള, മാവിന്‍ തൈകള്‍ തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി വരെ തുടര്‍ പദ്ധതിയായി ഇത് നടത്തുന്നതിനും പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ അജിത, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പ്രേമദാസന്‍, എം.എ പ്രതീഷ്, ദീപ കാമ്പുറത്ത്, വികസന സമിതി കണ്‍വീനര്‍ കെ അശോകന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി നിസാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.ആര്‍ രാധിക, ബി.എം.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ മഞ്ജു, കെ അഭിജേഷ്, സി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date