പ്രാദേശിക ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും
നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും
ഉദ്ഘാടന ചിത്രം രെഹ്ന മറിയം നൂർ
കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച (ഏപ്രിൽ 1) തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററിൽ ചലച്ചിത്ര താരം മോഹൻലാൽ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ എൻ.എസ് മാധവൻ മുഖ്യാതിഥിയാകും.
ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് ടി. ജെ. വിനോദ് എംഎൽഎ, ഫെസ്റ്റിവൽ ബുള്ളറ്റിൻ കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽ കുമാർ എന്നിവർ പ്രകാശനം ചെയ്യും. അക്കാഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടി റാണി ജോർജ്, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, സെക്രട്ടറി സി അജോയ്, സംവിധായകൻ ജോഷി എന്നിവർ പങ്കടുക്കും.
സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി 68 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
- Log in to post comments