Skip to main content

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സേവന മേഖലയ്ക്കു മുന്‍ഗണന നല്‍കിയും ഉത്പാദന- പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നല്‍കിയും തീരദേശ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കാനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണാനും ഉതകുന്നതാണ് ബജറ്റ്.

തീരദേശ ടൂറിസത്തിന് 75 ലക്ഷം, കുടിവെള്ള പ്ലാന്റിന് 1.36 കോടി,  ഭവന പദ്ധതിക്ക് 2 കോടി, കാര്‍ഷിക മേഖലയ്ക്ക് 97 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 45 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 4.5 കോടി, വയോജനക്ഷേമത്തിന് 25 ലക്ഷം, യോഗ സെന്ററിന് 15 ലക്ഷം തീരദേശമേഖലയിലെ വികസനത്തിന് 2.41  കോടിരൂപയും പഞ്ചായത്ത് വകയിരുത്തി.

ആകെ 23.52 കോടി രൂപയുടെ പ്രതീക്ഷിത വരവും 23.20 പ്രതീക്ഷിത ചിലവും 31 ലക്ഷംരൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വനിതകള്‍ക്ക് സംരംഭകത്വ പ്രോത്സാഹനം, പ്രതിരോധ പരിശീലനം, ലേബര്‍ ബാങ്ക് എന്നിവ രൂപവത്കരിക്കാന്‍ തീരുമാനിച്ചു.  മൃഗാശുപത്രിക്കും ഹോമിയോ ഡിസ്‌പെന്‍സറിക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

date