Skip to main content

സഹകരണ എക്‌സ്‌പോ 22:  സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍  ശനിയാഴ്ച ഉദ്ഘാടനം ചെയ്യും 

    സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന 'സഹകരണ എക്‌സ്‌പോ'യുടെ സ്വാഗത സംഘം ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച(ഏപ്രില്‍ 2) ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടനം. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള നാഷണല്‍ ബുക്ക് സ്റ്റാളിന്റെ 'അക്ഷര മന്ദിര'ത്തിലാണ് സ്വാഗത സംഘം ഓഫീസ്.

 

date