Skip to main content

ഉദ്ധരണിയുടെ പ്രദർശനം ചൊവ്വാഴ്ച്ച 

 

പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ഉദ്ധരണിയുടെ പ്രദർശനം പ്രാദേശിക ചലച്ചിത്ര മേളയുടെ അവസാന ദിനമായ ചൊവ്വാഴ്ച്ച. ഒരു ദിവസം ടിക്കറ്റില്ലാതെ ഒരു വൃദ്ധൻ ഉദ്യാനത്തിലേക്കു പ്രവേശിക്കാനെത്തുന്നതും, അതനുവദിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ കാവൽക്കാരനും വൃദ്ധനും തമ്മിലുണ്ടാവുന്ന സംഘർഷങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. രാവിലെ 11:45ന് സവിത തീയറ്ററിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.  

നവാഗതനായ വിഘ്‌നേശ് പി. ശശിധരൻ സംവിധാനം ചെയ്ത ഈ സ്വതന്ത്ര സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഒന്നാണ്. ഭൂരിഭാഗവും പുതുമുഖങ്ങളെ അണിനിർത്തിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

date