Skip to main content

വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം;  ഇന്റര്‍വ്യൂ 7ന്

 

    സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം  എന്ന പദ്ധതിയില്‍ എറണാകുളം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലും കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോ ഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേയ്ക്ക് രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. 

    താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഏപ്രില്‍ ഏഴിന്  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. 

    വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരി ഗണിക്കും. ഇന്റര്‍വ്യുവില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവില്‍ ഒരു തവണ പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും.  പ്രതിമാസമാനവേതനം 43,155 രൂപ. ആഴ്ചയില്‍ ആറ് ദവസം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വൈകുന്നേ രം 6 മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെയും കൊച്ചി നഗരസഭ പരിധിയില്‍ രാത്രി 8 മുതല്‍ അടുത്ത ദിവസം രാവിലെ 8 വരേയുമാണ് ജോലി സമയം. 

    Clinical Obstretrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍  നമ്പറുകളില്‍ ഓഫീസ്  പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും. 

ഭാഗ്യക്കുറി  ക്ഷേമനിധി രേഖകള്‍ ഹാജരാക്കണം

    ഭാഗ്യക്കുറി ക്ഷേമനിധിയില്‍ സജീവ അംഗത്വം നിലനിര്‍ത്തി വരുന്നവരുടെ വിവരങ്ങള്‍ ആധാര്‍ അടിസ്ഥാനമാക്കി  (അംഗത്തിന്റെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍, ആധാര്‍ അധിഷ്ഠിത  ബാങ്ക്  അക്കൗണ്ട്  ഡീറ്റെയില്‍സ്, നോമിനിയുടെ അഡ്രസ്) സോഫ്റ്റ് വെയറില്‍ അപ് ഡേറ്റ് ചെയ്യുന്നതിനായി അംഗത്തിന്റെയും നോമിനിയുടെയും ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി  ഓഫീസില്‍ ഹാജരാക്കണം.
 

date