Post Category
മേളക്ക് കൊടിയിറക്കം
പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊച്ചിയിൽ കൊടിയിറക്കം. അതിജീവനക്കാഴ്ചകളുമായി അഞ്ച് ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളക്കാണ് ചൊവ്വാഴ്ച കൊച്ചിയിൽ തിരശീല വീണത്. 20 തിലധികം രാജ്യങ്ങളിൽ നിന്നുള്ള 68 ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. മേളയുടെ പ്രതീകാത്മക സമാപന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ , സെക്രട്ടറി സി അജോയ് , സംഘാടക സമിതി കൺവീനർ ഷിബു ചക്രവർത്തി, അമ്മ ജനെറൽ സെക്രട്ടറി ഇടവേള ബാബു ,സംഘാടക സമിതി ചെയർമാൻ ജോഷി എന്നിവർ പങ്കെടുത്തു.
മേളയുടെ പ്രധാന വേദിയായ സരിത തിയറ്റർ പരിസരത്ത് നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി ബലൂണുകൾ പറത്തി ചടങ്ങിന് സമാപനം കുറിച്ചു തുടർന്ന് ഡി ജെ ഡൊമിനിക് നടത്തിയ സംഗീത സന്ധ്യ കാണികൾക്ക് ആവേശമായി.
date
- Log in to post comments