Post Category
ക്വട്ടേഷൻ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കാക്കനാട് പ്രവർത്തനമാരംഭിക്കുന്ന എന്റെ കൂട് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഏറ്റെടുത്ത് നടത്തുന്നതിനായി ഇവന്റ് മാനജ്മെന്റ് സ്ഥാപനങ്ങളുടേയോ വ്യക്തികളുടേതോ ആയ മത്സര സ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
പന്തൽ, സ്‌റ്റേജ്, സൗണ്ട് സിസ്റ്റം തുടങ്ങിയവയിലേക്കാണ് ക്വട്ടേഷൻ സ്വീകരിക്കുന്നത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് എന്റെ കൂട് സ്ഥാപനത്തിന്റെ ഉദ്ഘാടനം - ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ജില്ലാ വനിത ശിശു വികസന ഓഫീസർ , ജില്ലാ വനിത ശിശു വികസന ഓഫിസ് എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം - 682030 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0484-2952949
date
- Log in to post comments