Skip to main content

റേഷൻ കടകളിൽ പരിശോധന നടത്തി

 

 ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി റേഷനിംഗ്  ഓഫീസിന്റെ പരിധിയിൽ വരുന്ന 39 റേഷൻ കടകളിൽ പരിശോധന നടത്തി. 29 കടകളിൽ ക്രമക്കേട് കണ്ടെത്തി. സിറ്റി റേഷനിംഗ് ഓഫീസർ, എറണാകുളം, കണയന്നൂർ,കുന്നത്തനാട് സപ്ലൈ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.  ക്രമക്കേട് കണ്ടെത്തിയ റേഷൻകടകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date