Skip to main content
കടമക്കുടി ഗ്രാമ പഞ്ചായത്തിലെ കോതാട്  സ്കൂൾ സൈഡ് തോട് വൃത്തിയാക്കുന്നു

"വാഹിനി'യിൽ വീണ്ടുമൊഴുകും...  ഇടപ്പള്ളി ബ്ലോക്കിലെ വിവിധ തോടുകൾ

 

      പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള ഓപ്പറേഷൻ വാഹിനി, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിൽ പുരോഗമിക്കുന്നു. കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കോതാട്  സ്കൂൾ സൈഡ് തോട് 100 മീറ്റർ ദൂരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

     ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ 12-ാം വാർഡിലെ  കുട്ടിസാഹിബ് തോട്, രണ്ടാം വാർഡിലെ മുണ്ടിയാത്ത് തോട് എന്നിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേഷ്, മറ്റ് ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ നവീകരിച്ചു.

        മുളവുകാട് ഗ്രാമ പഞ്ചായത്തിലെ 2, 3 വാർഡുകളിൽ ഉൾപ്പെട്ട തോടുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അക്ബർ, മറ്റു ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ നവീകരിച്ചു.

      എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ  വെട്ടുവ കോളനി തോട് 100 മീറ്റർ പൊതുജന സഹായത്തോടെ നവീകരിച്ചു.

date