ആർ.ജെ അംബിക കൃഷ്ണയുടെ അഖിലേന്ത്യാ ബൈക്ക് റൈഡ് ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു
വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചുകൊണ്ടും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും റെയിൻബോ എഫ്.എം ആർ.ജെ അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു. സമൂഹത്തിന് വലിയ സന്ദേശമാണ് ഈ യാത്രവഴി അംബിക നൽകുന്നതെന്നും യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും ഫ്ലാഗ് ഓഫ് ചടങ്ങിൽ കളക്‌ടർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30 ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പത് .
ആകെ 50 ദിവസത്തോളം നീണ്ടു നിൽക്കുന്ന ബൈക്ക് യാത്രയിൽ 14 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിടുകയാണ് അംബികയുടെ ലക്ഷ്യം. യാത്രയിൽ രാജ്യത്തെ 25 റെയിൻബോ എഫ്.എം. നിലയങ്ങളും അംബിക സന്ദർശിക്കും. റേഡിയോ എന്ന മാധ്യമത്തോടുള്ള ഇഷ്ടവും ആദവരും സഞ്ചാരവഴിയിൽ പങ്കിടുക എന്ന ആഗ്രഹവും അംബികയ്ക്കുണ്ട്.
- Log in to post comments