കീരംപാറയില്‍ 'തളിര്‍ ഗ്രീന്‍' കാര്‍ഷിക വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു
കീരംപാറ വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള) സ്വാശ്രയ കര്‍ഷക സമിതിയില്‍ 'തളിര്‍ ഗ്രീന്‍' കാര്‍ഷിക വിപണനകേന്ദ്രം തുറന്നു. ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ എസ്.സിന്ധു പദ്ധതി വിശദീകരണം നടത്തി. ഗുണമേന്മയുള്ള പഴം-പച്ചക്കറികള്‍, കര്‍ഷകര്‍ക്കാവശ്യമായ വിത്ത്, തൈകള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ 'തളിര്‍ ഗ്രീന്‍' ഔട്ട്‌ലെറ്റ് വഴി ലഭ്യമാകും.
സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് റിജോ ജോര്‍ജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സാബു, സിനി ബിജു, ജിജോ ആന്റണി, മാമച്ചന്‍ ജോസഫ്, ബീന റോജോ, ആശമോള്‍ ജയപ്രകാശ്, വി.കെ വര്‍ഗീസ്, അല്‍ഫോണ്‍സ സാജു, വി.എഫ്.പി.സി.കെ മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജര്‍ ആര്‍.രാഖി, വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജര്‍ ധന്യ ജോണ്‍, കൃഷി ഓഫീസര്‍ ബോസ് മത്തായി, പഞ്ചായത്ത് സെക്രട്ടറി ആര്‍.ജയശ്രീ, കര്‍ഷക സമിതി വൈസ് പ്രസിഡന്റ് സി.എ ജോയ്, കര്‍ഷക സമിതി മുന്‍ പ്രസിഡന്റ് സാബു വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാശ്രയ കര്‍ഷക സമിതി ട്രഷറര്‍ ജോര്‍ജ് ജോസഫ് കൃതജ്ഞത അര്‍പ്പിച്ചു.
- Log in to post comments