ഹെറിറ്റേജ്/ടൂറിസം ക്വിസ് മത്സരം 2022
എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റേയും, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML), പി ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃക വിനോദസഞ്ചാര ദിനമായി
ഏപ്രില്‍ 18 ആഘോഷിക്കുന്നതിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര ക്വിസ് മത്സരം ഏപ്രില്‍ 23 ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ സംഘടിപ്പിക്കുന്നു.
മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും 2 വിഭാഗമായി 2 പേരടങ്ങുന്ന ടീമുകളായി ഈ മത്സരത്തിൽ പങ്കെടുക്കാം എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയവയ്ക്കു ചോദ്യങ്ങളിൽ പ്രാമുഖ്യമുണ്ടായിരിക്കും.
മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ നടക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപെടുന്ന മത്സരാർത്ഥികൾ ഏപ്രിൽ 23 ന് വൈകുന്നേരം 1:30 മണിക്ക് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും.
വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്.
ഗൂഗിൾ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗൂഗിൾ രജിസ്ട്രേഷൻ ലിങ്ക് ഏപ്രിൽ 14 വ്യാഴം വൈകിട്ട് 5 മണിക്ക് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ നിന്നും ലഭിക്കുന്നതാണ്
- Log in to post comments