നവജാത ശിശു നേത്ര പരിചരണ രംഗത്ത് നൂതന കാൽവയ്പ്പുമായി എറണാകുളം ജനറൽ ആശുപത്രി
നവജാത ശിശുക്കളിൽ അന്ധതയ്ക്കു കാരണമാകുന്ന ‘റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗ നിർണയത്തിന് ആവശ്യമായ ത്രി നേത്ര റെഡ് കാം നിയോ എന്ന ഉപകരണം എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. ടെലി മെഡിസിൻ ഹാളിൽ നടന്ന ചടങ്ങിൽ "ഹെർബൽ ഐസൊലേറ്റ്സ്" പ്രതിനിധികൾ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ. വി.ജയശ്രീക്ക് ഉപകരണം കൈമാറി. 15 ലക്ഷം രൂപ വില വരുന്ന ഉപകരണം ഹെർബൽ ഐസൊലേറ്റ്സ്" എന്ന സ്ഥാപനം സൗജന്യമായി നൽകിയതാണ്.
ഭാരക്കുറവിലും മാസം തികയാതെയും ജനിക്കുന്ന നവജാത ശിശുക്കളിലാണ് സാധാരണ റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗം കണ്ടു വരുന്നത്. സർക്കാർ മേഖലയിൽ ജില്ലയിൽ ആദ്യമായി തുടങ്ങിയ ഈ സംരഭം പൊതുജനങ്ങൾക്ക് വളരെയധികം ഉപകാര പ്രദമാകും.
അഡീഷണൽ ഡി എം ഒ ഡോ. വിവേക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ ജോൺ, ഡോ. ജുനൈദ് റഹ്മാൻ, ശിശു രോഗ വിഭാഗം മേധാവി ഡോ.അനിൽ കുമാർ, നേത്ര വിഭാഗം മേധാവി ഡോ. വി ആർ രജിന്ദ്രൻ, ഹെർബൽ ഐസൊലേറ്റ്സ് ഡയറക്ടർ ശനൈനാൻ ഫിലിപ്പ്, സി.വി.ജെ ഫൗണ്ടേഷൻ ഡയറക്ടർ എൽബി നൈനാൻ, എച്ച് ആർ മേധാവി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു .
- Log in to post comments