Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൽ.എസ്.ജി.ഡി യുടെ ഉത്തര മേഖല പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റിന് കീഴിലുളള എറണാകുളം സബ് യൂണിറ്റ് ഓഫീസിന്‍റെ ഔദ്യോഗിക പ്രവൃത്തി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്നതിനായി 2020 മാർച്ച് അല്ലെങ്കിൽ അതിനുശേഷമോ ഉളള മോഡൽ ശീതീകരിച്ച നല്ല കണ്ടീഷനിലുളള ടാക്സി പെർമിറ്റോടു കൂടിയ ഒരു പാസഞ്ചർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളിൽ നിന്ന് മാനദണ്ഡങ്ങൾക്ക് വിധേയമായി സീൽ ചെയ്ത മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മോയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടു വരെ നേരിട്ടോ/തപാൽ മുഖേനയോ സ്വീകരിക്കും കൂടിതൽ വിവരങ്ങൾ ഓഫീസിലും http://rki.lsgkerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
date
- Log in to post comments