Skip to main content

കോതമംഗലം താലൂക്കിലെ പട്ടയവിതരണം; ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ചേര്‍ന്നു

 

കോതമംഗലം താലൂക്കിലെ മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അസൈന്‍മെന്റ് കമ്മിറ്റിയില്‍ 299 പട്ടയ അപേക്ഷകള്‍ അംഗീകരിച്ചു. മെയ് 7ന് നടക്കുന്ന പട്ടയമേളയ്ക്ക് മുന്നോടിയായി, ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ ഈ മാസം അവസാനത്തോടെ വീണ്ടും അസൈന്‍മെന്റ് കമ്മിറ്റി കൂടും.

താലൂക്കിലെ അവശേഷിക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എം.എല്‍.എ അറിയിച്ചു.

അസൈന്‍മെന്റ് കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ചന്ദ്രശേഖരന്‍ നായര്‍, മിനി ഗോപി, കാന്തി വെള്ളക്കൈയ്യന്‍, സൈജന്റ് ചാക്കോ, സീമ സിബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  റഷീദ സലിം, കെ.കെ ഡാനി, മുനിസിപ്പല്‍ കൗസിലര്‍മാരായ സിജു ഏബ്രഹാം, സിജോ വര്‍ഗീസ്, മൂവാറ്റുപുഴ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ പി.എന്‍ അനി, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികളായ കെ.കെ ശിവന്‍, എം.എസ് എല്‍ദോസ്, എം.കെ രാമചന്ദ്രന്‍, സി.എസ് മുഹമ്മദ്, സാജന്‍ അമ്പാട്ട്, വി.വി കുര്യന്‍, അബു മൊയ്തീന്‍, മനോജ് ഗോപി, എ.എം അലി , ബേബി പൗലോസ്, ജോയി പൗലോസ്, വി.സി കുര്യന്‍, കോതമംഗലം തഹസില്‍ദാര്‍ റേയ്ച്ചല്‍ കെ. വര്‍ഗീസ്, ഭൂരേഖ തഹസില്‍ദാര്‍ കെ.എം നാസര്‍  എന്നിവര്‍ പങ്കെടുത്തു.

date