വനിതാ കമ്മീഷന്‍ സെമിനാര്‍ ഇന്ന്
സൈബര്‍ ലോകത്തെ കാണാക്കാഴ്ചകള്‍, ജാഗ്രത സമിതി പ്രവര്‍ത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസ്ഥാന വനിതാ കമ്മീഷനും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്ന് ഇന്ന് (ജൂലൈ 7) അയ്മനം ഗ്രാമപഞ്ചായത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ അഡ്വ.കെ സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷനംഗം ഇ. എന്‍ രാധ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷ കെ. ബി ബിന്ദു, അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോള്‍ മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാ ബാലചന്ദ്രന്‍, അരുണ്‍ എം.എസ്. സിഡിപിഒമാരായ മാര്‍ഗരറ്റ് മാത്യു, പോളിന്‍ ജോസ് എന്നിവര്‍ സംസാരിക്കും. സൈബര്‍ ലോകത്തെ കാണാക്കെണികളെക്കുറിച്ച് സൈബര്‍ ക്രൈം ട്രെയിനിര്‍ പൗലോസ് കുട്ടമ്പുഴ, ജാഗ്രത സമിതി പ്രവര്‍ത്തനം സംബന്ധിച്ച് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി എന്നിവര്‍ ക്ലാസ്സെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചന്‍ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ജയചന്ദ്രന്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1371/18)
- Log in to post comments