Post Category
കൊച്ചി മെട്രോ: സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി
പേട്ട എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു കൈമാറി. ആകെ 2.3238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി വിട്ടു നല്‍കിയ 80 പേര്‍ക്കും നഷ്ടപരിഹാര തുകകളും കൈമാറി.
ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 50 ശതമാനം സ്ഥലത്തും മെട്രോ റെയിലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 30 ശതമാനവും പൂര്‍ത്തിയായി.
date
- Log in to post comments