Skip to main content

ലിറ്റില്‍ കൈറ്റ്സ് 'യൂണിറ്റുകള്‍ വഴിയുള്ള സൈബര്‍ സുരക്ഷാ പരിശീലനം ഇന്ന് മുതൽ   

 

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇന്ന് (മെയ് 7) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനിൽ നിര്‍വഹിക്കും. ജില്ലയിലെ ആദ്യ ക്ലാസ് ജി.എച്ച്.എസ് നല്ലളം സ്‌കൂളില്‍ നടക്കും. 

ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ വഴി ഇരുപത്തയ്യായിരം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകുന്നത്. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്ക് മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് 7 മുതല്‍ 20 വരെയാണ് സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.

ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലന പരിപാടിക്കായി 320 അധ്യാപകരും 680 കുട്ടികളും ഉള്‍പ്പെടുന്ന പരിശീലകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനം ലഭിക്കുന്നതിന് അതത് ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണം. 

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യതയെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി,  എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും.

date