Skip to main content

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാൻ സംയുക്ത യോഗം ചേർന്നു 

 

 

 
നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താൻ ജനപ്രതിനിധികളുടെയും ഹരിതകര്‍മ്മ  സേനാംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. അജൈവ മാലിന്യ ശേഖരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വീടുകള്‍ക്കെതിരെ മിന്നല്‍ പരിശോധനയും നിയമ നടപടിയും സ്വീകരിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചേരുന്ന ഗ്രാമസഭകളിൽ ശുചിത്വ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചു. 

കഴിഞ്ഞ മാസങ്ങളില്‍ പഞ്ചായത്തിലെ പകുതിയോളം വീടുകളില്‍ നിന്നും 3.5 ടണ്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ് ഹരിതകര്‍മ സേന ശേഖരിച്ചത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ വേര്‍തിരിച്ച് പൊടിക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കാൻ പദ്ധതിയുണ്ടാക്കും. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (MCF) ഉടന്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാർ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹരിത കര്‍മ്മ സേന ലീഡര്‍ രേവതി തുടങ്ങിയവര്‍ സംസാരിച്ചു.

date