Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു 

 

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട്  സ്‌റ്റേറ്റ്  ഇൻസ്റ്റിറ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ  തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ- പി ജി ഡിപ്ലോമ കോഴ്‌സുകൾ 2022-23 അധ്യയന വർഷം ആരംഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ  ഫുഡ് പ്രൊഡക്ഷൻ , എഫ് ആന്റ് ബി  സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് എന്നീ  കോഴ്‌സുകൾക്ക് 30 സീറ്റുകളും ബേക്കറി  ആന്റ് കൻഫെക്ഷനറി, ഫ്രണ്ട്  ഓഫീസ് , പി ജി ഡിപ്ലോമ അക്കമഡേഷൻ ഓപ്പറേഷൻസ് ആന്റ് മാനേജ്‌മെന്റ് എന്നീ  കോഴ്‌സുകൾക്ക് 40 സീറ്റുകളും ആണുള്ളത്.  ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം  പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി മാർക്കുമാണ് അടിസ്ഥാനം.  25 വയസാണ് പ്രായപരിധി. എസ് സി/ എസ് ടി വിഭാഗങ്ങൾക്ക്  സീറ്റ് സംവരണവും വയസിളവുമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495  2385861, 
9447994245.

date