Skip to main content

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ സെനറ്റ് യോഗം മെയ് 9ന്

 

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പത്താമത് സെനറ്റ് യോഗം മെയ് 9ന് രാവിലെ 11 മണിക്ക് സര്‍വ്വകലാശാലാ സെനറ്റ്ഹാളില്‍ നടക്കും. സര്‍വ്വകലാശാലയുടെ ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, പ്രൊ ചാന്‍സലറും ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ് എന്നിവര്‍ സെനറ്റിനെ അഭിസംബോധന ചെയ്യും. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല ആക്ട് 2010 പ്രകാരം പുതുതായി രൂപീകരിക്കപ്പെട്ട, രണ്ടാമത്തെ സെനറ്റിന്റെ ആദ്യ യോഗമാണ് നടക്കുന്നത്. സര്‍വ്വകലാശാലാ ആക്ടിലെ സെക്ഷന്‍ 20 പ്രകാരം ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍,  വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍ എന്നിവരുള്‍പ്പെടെ ആകെ 87 അംഗങ്ങളാണ് സര്‍വ്വകലാശാലയുടെ രണ്ടാമത്തെ സെനറ്റില്‍ ഉള്‍പ്പെടുന്നത്.

date