Skip to main content

വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ ലഭ്യമാക്കും. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ജൈവികം പദ്ധതിയുടെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും സാമൂഹ്യ നീതി വകുപ്പും സഹകരിച്ചാണ് ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. 

മെയ് 10 മുതൽ 16 വരെ സാമൂഹ്യ നീതി വകുപ്പിന്‍റെ പ്രദര്‍ശന- വിപണന സ്റ്റാളില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ ചികിത്സാ സേവനം ലഭിക്കും. ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. നമ്പര്‍- 0477 2253870.

date