Skip to main content

അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം ആരംഭിച്ചു

കോട്ടയം: സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക്   സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക്  ജില്ലയിൽ  തുടക്കമായി.   കോട്ടയം മൗണ്ട് കാർമൽ എച്ച്. എസ്. എസിൽ നടന്ന   ആദ്യ പരിശീലനത്തിന്   ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അയറിൻ റോസ് , ദിയ അന്ന സാജൻ, രേഷ്മ ബി, കാഞ്ചന കൃഷ്ണ, കൈറ്റ് മിസ്ട്രസുമാരായ സുമി ന മോൾ കെ. ജോൺ, സുഷ ആന്റണി എന്നിവർ.  നേതൃത്വം നൽകി.
 ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൽ എ.എസ്, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ കെ. ബി ജയശങ്കർ, കൈറ്റ് മാസ്റ്റർ ട്രെയിനർ കോ- ഓർഡിനേറ്റർ ആർ ബാലചന്ദ്രൻ എന്നിവർ സന്നിഹിതരായി.
122 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 18000 അമ്മമാർക്ക് ജില്ലയിൽ പരിശീലനം നൽകും: പരിശീലനത്തിൽ പങ്കെടുക്കുന്നതിന്   ഹൈസ്കൂളുകളിൽ പ്രവർത്തിക്കുന്ന  ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി  ബന്ധപ്പെടാവുന്നതാണ്.
 

date