Skip to main content

മാടപ്പള്ളി ഗ്രാമ  പഞ്ചായത്തിന്  പുതിയ ആംബുലൻസ് ; ഫ്ലാഗ് ഓഫ് മന്ത്രി നിർവ്വഹിച്ചു.

കോട്ടയം:  ജില്ലാ പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  മാടപ്പള്ളി ഗ്രാമ പഞ്ചായത്തിന് വാങ്ങിയ  പുതിയ  ആംബുലൻസിൻ്റെ  ഫ്ലാഗ് ഓഫ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. അഡ്വ ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  നിർമ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി .
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് , 
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ രാജു , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്,   മണിയമ്മ രാജപ്പൻ , സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ  പി എ ബിൻസൺ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി എസ് രതികല, ഗ്രാമ പഞ്ചായത്തംഗങ്ങൾ  പങ്കെടുത്തു
 ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്താണ്  ആംബുലൻസ് അനുവദിച്ചത്.   

date