Skip to main content

വരവൂർ ഗ്രാമപഞ്ചായത്തിന്റെ ആദരണീയം മെയ് 9ന് 

 

ആർദ്രകേരളമിഷൻ അവാർഡ് കരസ്ഥമാക്കിയ ആരോഗ്യ പ്രവർത്തകർ, ആർആർടി വളണ്ടിയർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജില്ലയിൽ കൃഷിയിൽ ഒന്നാം സ്ഥാനം നേടിയ വരവൂർ എൽ പി സ്കൂൾ, മികച്ച കൃഷി ഓഫീസർ, മികച്ച വനിതാ കർഷക എന്നിവരെ ആദരിക്കാൻ ഒരുങ്ങി വരവൂർ ഗ്രാമപഞ്ചായത്ത്‌. നാളെ (മെയ്‌ 9) രാവിലെ 11.30ന് വരവൂർ വനിതാ തൊഴിൽ പരിശീലനകേന്ദ്രത്തിൽ  നടക്കുന്ന ആദരണീയം 2022 പരിപാടി പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമകാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുനിത ചടങ്ങിൽ അധ്യക്ഷത വഹിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി  നഫീസ മുഖ്യാതിഥിയായി പങ്കെടുക്കും

date