Skip to main content

അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനങ്ങൾക്ക് ജില്ലയിൽ തുടക്കം 

 

സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി.  തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ  പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനെ തുടർന്ന് തൃശൂർ ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലയിലെ ആദ്യ പരിശീലന പരിപാടി ആരംഭിച്ചു.  വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ  കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ അഭിസംബോധന ചെയ്തു.

ജില്ലയിലെ ആദ്യ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് തൃശൂർ ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  വീണ ബി.,  മാളവിക സി ആർ.,  എമേസി എം.ബി., വാണി എസ്. മേനോൻ എന്നിവരും കൈറ്റ് മാസ്റ്റർ/മിസ്ട്രസ്മാരായ  ധന്യ കെ. ജോൺ,  . ഡെൽഫീന സി. ഡേവിഡ് എന്നിവരുമാണ്.  

ഉദ്ഘാടന പരിപാടിയ്ക്ക് കൈറ്റ് തൃശൂർ ജില്ലാ കോർഡിനേറ്റർ അഷ്റഫ് എം.,  തൃശൂർ ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹൈഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ഫിൻ എന്നിവർ നേതൃത്വം നൽകി. 

ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 163 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ഈ വർഷത്തിൽ 24450 അമ്മമാർക്കാണ് പരിശീലനം നൽകുന്നതിന് ഉദ്ദേശിക്കുന്നത്. മെയ് 7 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 30 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മാസ്റ്റർ/മിസ്ട്രസ്മാരും ചേർന്നാണ് പരിശീലനം നൽകുന്നത്.  പരിശീലനത്തിൽ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

date