Skip to main content

പുന്നയൂർ പഞ്ചായത്തിൽ ആരോഗ്യ ഉപകേന്ദ്രം : ഉദ്ഘാടനം മെയ് 9 ന് 

 

പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഉപകേന്ദ്രം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ അവിയൂരിൽ ആരംഭിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ  ഉദ്ഘാടനം  ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നാളെ (മെയ് 9) രാവിലെ 9 മണിക്ക് ഓൺലൈനായി നിർവഹിക്കും. നാഷണൽ ഹെൽത്ത് സെന്റർ മുഖേന ഏഴ് ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. 

നിലവിലുള്ള സബ് സെന്റർ ഇരുനില കെട്ടിടമാണ്. ഈ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. ഇതോടൊപ്പം പുന്നയൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി അവിയൂർ കൃഷിഭവൻ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് അംഗങ്ങൾ, വകുപ്പുദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date