Skip to main content

എന്റെ തൊഴില്‍ എന്റെ അഭിമാനം'  ക്യാമ്പയിന്റെ ജില്ലാതല സര്‍വ്വേയ്ക്ക് തുടക്കം  

 

 'എന്റെ തൊഴില്‍ എന്റെ അഭിമാനം'  ക്യാമ്പയിന്റെ ജില്ലാതല സര്‍വ്വേയ്ക്ക് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്ത്   (മെയ് 8) തുടക്കം കുറിക്കും. വാര്‍ഡ്/ഡിവിഷനുകളിലെ ഒരു വീട്ടില്‍ എന്യൂമറേഷന്‍ നടത്തി പരിപാടിയുടെ ഉദ്ഘാടനം മന്ത്രിമാര്‍, 
എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു നിര്‍വ്വഹിക്കുന്നതാണ്. ക്യാമ്പയിന്റെ ഭാഗമായി മെയ് 8, 9, 10 എന്നീ തിയതികളില്‍ ജില്ലയിലെ  9 ലക്ഷം വീടുകളില്‍ കുടുംബശ്രീ വഴി തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 10923 എന്യൂമറേറ്റര്‍മാര്‍ വിവരശേഖരണം നടത്തും. 
ജാലകം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്ലസ്ടു, ഐ.ടി.ഐ, അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരങ്ങളാണ് എന്യൂമറേറ്റര്‍മാര്‍ ശേഖരിക്കുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന ക്യാംപയിനിലൂടെ  20 ലക്ഷം പേര്‍ക്ക്  2026ഓടെ വിഞ്ജാന തൊഴിലുകളിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ജോലി മാത്രമാണ് മാന്യമായ തൊഴില്‍ എന്ന പരമ്പരാഗത സങ്കല്പത്തില്‍ നിന്ന് തന്റെ അറിവും നൈപുണിയും ഉള്‍പ്പെടുത്തി പുതിയ ലോക സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ലഭ്യമായ സ്ഥിരം, പാര്‍ട്ട് ടൈം,  ഫ്രീ ലാന്‍ഡ് കണ്‍സള്‍ട്ടന്‍സി തൊഴിലുകള്‍ എന്നിവയും മികച്ച വരുമാനവും ജീവിത സുരക്ഷയും ഉറപ്പു നല്‍കുന്ന തൊഴിലുകള്‍ ആണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനും അതിലേക്ക് തൊഴില്‍ അന്വേഷകരെ നയിക്കാനും ഈ ക്യാംപയിനില്‍ ലക്ഷ്യമിടുന്നു.

date