Skip to main content

നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ അവസരം 

 

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ സിഡ്ബി സഹായത്തോടു കൂടി പ്രവർത്തിക്കുന്ന സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷൻസ് പദ്ധതിയുടെ ഭാഗമായി  മെയ് 14-15 തിയതികളിൽ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നടത്തുന്ന സമ്മർ സ്റ്റാർട്ട്അപ് ഫെസ്റ്റിവൽ എന്ന സാങ്കേതിക പ്രദർശന പരിപാടിയിലേക്ക് പൊതുജനങ്ങൾക്കിടയിൽനിന്നും നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും സൗജനൃമായി പ്രദർശിപ്പിക്കാൻ അവസരം നൽകുന്നു. താല്പര്യമുള്ളവർ  ബന്ധപ്പെടുക. ഫോൺ: 7559855601, 7558868317

date