Skip to main content

'ഇനി ഞാനൊഴുകട്ടെ': മുക്കം കടവ് ചെറുപുഴ ശുചീകരണത്തിന് തുടക്കമായി

 

 

 

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുക്കം കടവ് ചെറുപുഴയുടെ ശുചീകരണം ആരംഭിച്ചു. 
ബഹുജന പങ്കാളിത്തതോടെ നടത്തുന്ന ശുചീകരണ പ്രവൃത്തി കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളെ മാലിന്യ മുക്‌തമായും വൃത്തിയായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർ ഫാഷിദ് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ സംഘടന  പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date