Skip to main content

കുറ്റ്യാടിയില്‍ ജലസഭ സംഘടിപ്പിച്ചു

 

 

 

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. വടയം കരിങ്കല്‍ പാലം തോട് മുതല്‍ കുറ്റ്യാടിപ്പുഴ വരെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്  ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ് അധ്യക്ഷനായി.

പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് തോടുകള്‍ ശുചീകരിക്കുന്നത്.  പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ഒ ബാബു, പി സി രവീന്ദ്രന്‍, എ സി അബ്ദുല്‍ മജീദ്, സബിന മോഹന്‍, സികെ സുമിത്ര എം പി കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

date