Skip to main content

വരൂ ഗുണ്ടർട്ടിനെ അറിയാം, പഠിക്കാം

 

ജർമ്മൻകാരനായ അക്ഷരസ്‌നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ വരൂ അദ്ദേഹത്തിന്റെ ജീവിതം പഠിക്കാം. അതും ന്യൂതനസാങ്കേതിക വിദ്യയിലൂടെ. ഒൻപതു സോണുകളായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇതിൽ ഗുണ്ടർട്ടിന്റെ ജീവിതവും രചനകളും സംഭാവനകളും അടങ്ങിയിട്ടുണ്ട്. മ്യൂസിയത്തിനകത്ത് പ്രവേശിച്ചാൽ തലശേരി പൈതൃക പദ്ധതിയെ കുറിച്ചുള്ള വിവരണങ്ങളും ഭൂപടവും ആമുഖമായി നൽകിയിട്ടുണ്ട്. സോൺ രണ്ടിൽ ഗുണ്ടർട്ടിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടു ആസ്വദിക്കാനാകും. മറ്റു സോണുകളിലായി ഗുണ്ടർട്ട് ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ, നിഘണ്ടുവും വ്യാകരണവും, ഐതിഹാസിക രചനകളും സന്ദർശകർക്ക് ന്യൂതനവിദ്യാസഹായത്തോടെയാണ് എല്ലാം സജീകരിച്ചിരിക്കുന്നത്. കൂടാതെ ഹെർമൻ ഹെസ ലൈബ്രറിയും മാറി ഗുണ്ടർട്ട് ഹാളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
4.34 കോടി രൂപ ചെലവഴിച്ചാണ്
'ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്‌മെന്റ് ഓഫ് കംപോണൻറ്‌സ്'എന്ന സ്വപ്നപദ്ധതി
യാഥാർഥ്യമാക്കിയത്.
ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്

date