Skip to main content

മോട്ടോർ വാഹന വകുപ്പിൻ്റെ പരാതി പരിഹാര അദാലത്ത് ജൂൺ നാലിന് മലപ്പുറത്ത് നടക്കും 

 

 

 മോട്ടോർ വാഹന സംബന്ധമായ പരാതികളിൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി മോട്ടോർ വാഹന വകുപ്പ്" വാഹനീയം 2022" എന്ന പേരിൽ വിവിധ ജില്ലകളിൽ നടത്തിയ ഫയൽ അദാലത്ത്  ജൂൺ നാലിന് മലപ്പുറത്ത് നടക്കും. അദാലത്തിൽ ഗതാഗത വകുപ്പ് മന്ത്രി വിവിധ വിഷയങ്ങളിൽ അപേക്ഷകരുമായി നേരിട്ട് സംവദിക്കും.

 ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ തീർപ്പാകാത്ത ഫയലുകളിൽ വേഗത്തിൽ പരിഹാരം കാണുന്നതിനാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

 

 ദീർഘനാളായി തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനും മേൽ വിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാതെ തിരിച്ചു വന്ന ആർ.സി , ലൈസൻസ് എന്നിവ അദാലത്തിൽ നേരിട്ട് ഉടമസ്ഥന് കൈപ്പറ്റാവുന്നതാണ്. തീർപ്പാവാത്ത ചെക്ക് റിപ്പോർട്ടുകൾ ഈ അദാലത്തിൽ അനുവദിക്കാവുന്ന ഇളവുകൾ നൽകി തീർപ്പാക്കും. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, നികുതി സംബന്ധമായ വിഷയങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ എന്നിവയെല്ലാ പരിഗണിക്കും.വാഹനീയം അദാലത്തിലേക്ക് പരിഗണിക്കേണ്ട അപേക്ഷകൾ ബന്ധപ്പെട്ട അതത് ആർടി ഓഫീസുകളിൽ മെയ് 25 നകം  അപേക്ഷിക്കണം. അപേക്ഷകളിൽ തൽസമയം പരിഹാരം കാണുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആർടിഒ കെ.കെ സുരേഷ് കുമാർ അറിയിച്ചു.

date