Skip to main content

നിയമസഭാ സമിതി തെളിവെടുപ്പ്

കേരള നിയമസഭയുടെ ഗവൺമെന്‍റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി മേയ് 10ന് രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേരും. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച് വിനോദസഞ്ചാരം, തദ്ദേശസ്വയംഭരണം, വനം, പരിസ്ഥിതി, ഊർജ്ജം വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും തെളിവെടുക്കും. മേയ് 10നും 11നും മൂന്നാർ മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് നടപടികൾ അവലോകനം ചെയ്യും.
പി.എൻ.എക്സ്. 1835/2022

date