Skip to main content

വിദഗ്ധ സമിതി പുനഃസംഘടിപ്പിച്ചു

സെക്രട്ടേറിയറ്റിലെ ധനകാര്യ, നിയമ വകുപ്പുകളിലെ ജോലിഭാരം പരിശോധിച്ചു ശാസ്ത്രീയ രീതിയിൽ പുനഃക്രമീകരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറി എൽ.ടി. സന്തോഷ് കുമാർ, ഊർജ വകുപ്പ് അണ്ടർ സെക്രട്ടറി ജി. രാമനാഥ് എന്നിവരെ ഉൾപ്പെടുത്തിയും ധനവകുപ്പ് പ്രതിനിധിയായി അഡിഷണൽ സെക്രട്ടറി ബി.എസ്. പ്രീത, നിയമ വകുപ്പ് പ്രതിനിധിയായി അഡിഷണൽ നിയമ സെക്രട്ടറി പി. ഇന്ദുകല എന്നിവരെ നിശ്ചയിച്ചും പുനഃസംഘടിപ്പിച്ചു സർക്കാർ ഉത്തരവായി. (സ.ഉ.(കൈ)നം. 06/2022/ഉഭപവ. തീയതി 10/05/2022) ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറി എൽ.ടി. സന്തോഷ് കുമാർ സമിതിയുടെ കൺവീനറാണ്.
പി.എൻ.എക്സ്. 1910/2022

date